കോഴിക്കോട്: ലക്ഷദ്വീപ് ജനതയുടെ ജനങ്ങളുടെ ജീവിതത്തെയും വിശ്വാസത്തെയും അട്ടിമറിക്കുന്ന പരിഷ്കാരങ്ങള്‍ നടപ്പാക്കുന്ന അഡ്മിനിസ്ട്രേറ്ററെ തിരികെ വിളിക്കണമെന്ന് എല്‍.ജെ.ഡി. സംസ്ഥാനപ്രസിഡന്റ് എം.വി.ശ്രേയാംസ് കുമാര്‍ എം.പി. ഗുജറാത്ത് മുന്‍ ആഭ്യന്തരമന്ത്രി പ്രഫുല്‍ പട്ടേല്‍ അഡ്മിനിസ്ട്രേറ്ററായി അധികാരമേറ്റെടുത്തതുമുതല്‍ ജനാധിപത്യവിരുദ്ധ നടപടികളിലൂടെ ദ്വീപിനെയും ജനങ്ങളെയും തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം പ്രസ്താവനയില്‍ ആരോപിച്ചു.
കോവിഡ് നിയന്ത്രണങ്ങള്‍ എടുത്തുമാറ്റുകയാണ് ആദ്യം ചെയ്തത്. 2020 വരെ ഒരു കോവിഡ് രോഗിപോലും ഇല്ലാതിരുന്ന ദ്വീപില്‍ വൈറസ് അതിവേഗം വ്യാപിക്കാന്‍ ഇതിടയാക്കി. തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വരുന്ന ദ്വീപ് ജില്ലാ പഞ്ചായത്തിന്റെ അധികാരങ്ങള്‍ വെട്ടിക്കുറക്കുക