ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണം- എം.വി. ശ്രേയാംസ് കുമാര്‍

കോഴിക്കോട്: ലക്ഷദ്വീപ് ജനതയുടെ ജനങ്ങളുടെ ജീവിതത്തെയും വിശ്വാസത്തെയും അട്ടിമറിക്കുന്ന പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്ന അഡ്മിനിസ്ട്രേറ്ററെ തിരികെ വിളിക്കണമെന്ന് എല്‍.ജെ.ഡി. സംസ്ഥാനപ്രസിഡന്റ് എം.വി.ശ്രേയാംസ് കുമാര്‍ എം.പി. ഗുജറാത്ത് മുന്‍ ആഭ്യന്തരമന്ത്രി പ്രഫുല്‍ പട്ടേല്‍ അഡ്മിനിസ്ട്രേറ്ററായി അധികാരമേറ്റെടുത്തതുമുതല്‍ ജനാധിപത്യവിരുദ്ധ നടപടികളിലൂടെ ദ്വീപിനെയും ജനങ്ങളെയും തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം പ്രസ്താവനയില്‍ ആരോപിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ എടുത്തുമാറ്റുകയാണ് ആദ്യം ചെയ്തത്. 2020 വരെ ഒരു കോവിഡ് രോഗിപോലും ഇല്ലാതിരുന്ന ദ്വീപില്‍ വൈറസ് അതിവേഗം വ്യാപിക്കാന്‍ ഇതിടയാക്കി. തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വരുന്ന ദ്വീപ് ജില്ലാ പഞ്ചായത്തിന്റെ …

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണം- എം.വി. ശ്രേയാംസ് കുമാര്‍Read More

പ്രതിരോധം കൂട്ടാന്‍ കോവാക്സിന്‍ മൂന്നാം ഡോസ്; ഡല്‍ഹി എയിംസില്‍ പരീക്ഷണം ആരംഭിച്ചു

ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ കോവാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് പരീക്ഷണം ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ആരംഭിച്ചു. ആറ് മാസങ്ങള്‍ക്ക് മുന്‍പ് കോവാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ച 190 പേരാണ് ക്ലിനിക്കല്‍ പരീക്ഷണ ഘട്ടത്തില്‍ പങ്കെടുക്കുന്നത്. രാജ്യത്തെ ഒമ്പത് ഇടങ്ങളിലായി ആറ് മാസമാണ് പരീക്ഷണ കാലയളവ്. ചെന്നൈയില്‍ ഇതിനോടകം ഏഴ് പേര്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചിട്ടുണ്ട്. കോവിഡിനെതിരെയുള്ള പ്രതിരോധം വര്‍ധിപ്പിക്കാനാണ് ബൂസ്റ്റര്‍ ഡോസിലൂടെ ലക്ഷ്യമിടുന്നത്. കോവാക്‌സിന്റെ ആദ്യഘട്ട വാക്‌സിനേഷന് ശേഷം …

പ്രതിരോധം കൂട്ടാന്‍ കോവാക്സിന്‍ മൂന്നാം ഡോസ്; ഡല്‍ഹി എയിംസില്‍ പരീക്ഷണം ആരംഭിച്ചുRead More

ബ്ലാക്ക് ഫംഗസ്; സംസ്ഥാനത്ത് രോഗികളുടെ എണ്ണം വർധിക്കുന്നു

സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് രോഗികളുടെ എണ്ണം വർധിക്കുന്നു. 44 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മലപ്പുറത്താണ് ഏറ്റവുമധികം പേർക്ക് ബ്ലാക്ക് ഫംഗസ് ബാധിച്ചത്. 11 പേർക്കാണ് ഇതുവരെ ഇവിടെ രോഗബാധ ഉണ്ടായത്. 44 പേരിൽ 9 പേർ മരണപ്പെട്ടു എന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്. തിരുവനന്തപുരത്ത് 3 പേർക്കും കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ 2 പേർക്ക് വീതവും ബ്ലാക്ക് ഫംഗസ് ബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എറണാകുളത്ത് നാലു പേർക്കും തൃശൂർ, പാലക്കാട് ജില്ലകളിൽ അഞ്ച് പേർക്ക് വീതവുമാണ് …

ബ്ലാക്ക് ഫംഗസ്; സംസ്ഥാനത്ത് രോഗികളുടെ എണ്ണം വർധിക്കുന്നുRead More

വീണ്ടും യാത്രാ വിലക്ക് നീട്ടി യുഎഇ

ഇന്ത്യയിൽ നിന്നുള്ളവർക്ക് യാത്രാ വിലക്ക് നീട്ടി യുഎഇ. 14 ദിവസത്തിനകം ഇന്ത്യ സന്ദർശിച്ചവർക്കും വിലക്ക് ബാധകമാണ്. ഏപ്രിൽ 24നാണ് യുഎഇ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർ വിലക്കേർപ്പെടുത്തിയത്. ഇന്ത്യിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലായിരുന്നു യുഎഇയുടെ നടപടി. ഇന്ത്യയിൽ അകപ്പെട്ട എമിറേറ്റ്സ് പൗരന്മാർ, നയതന്ത്ര പ്രതിനിധകൾ എന്നിവരെ വിലക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.