Links
My Links
My latest and greatest tips, resources, and reads. So much goodness all in one place!
പെരുന്നാളിന്റെ മര്യാദകൾ
⭕♦️⭕
വിശ്വാസികൾക്ക് രണ്ട് ആഘോഷമാണുളളത്.
ഈദുൽ ഫിത്വറും, ഈദുൽ അള്ഹയും.
അതിരു വിട്ടുളള ആഘോഷങ്ങളെ ഇസ്ലാം ആംഗീകരിക്കുന്നില്ല.
വിശ്വാസികൾക്ക് മാതൃക മുഹമ്മദ്
നബി (സ്വ) യാണ്.
🖋️➖ കുളിച്ചു വൃത്തിയാവുക:- പെരുന്നാൾ ദിവസങ്ങളിൽ കുളിക്കൽ പ്രത്യേക സുന്നത്താണ്.
🖋️➖ പുരുഷന്മാർ സുഗന്ധം പൂശുക:- സ്ത്രീകൾ സുഗന്ധം ഉപയോഗിച്ച് പുറത്ത് പോകുന്നതിനെ ഇസ്ലാം വിലക്കിയത് മറക്കാതിരിക്കുക.
🖋️➖ പുതു വസ്ത്രം ധരിക്കുക:- പുതിയ വസ്ത്രം (അല്ലെങ്കിൽ ഉള്ളതിൽ വെച്ച് ഏറ്റവും നല്ലത്; വൃത്തിയുള്ളത്) ധരിക്കുക.
🖋️➖ പ്രഭാതഭക്ഷണം കഴിക്കാതെ പോവുക :-
(ഈദുൽ ഫിത്റിന് ഭക്ഷണം കഴിച്ചും ഈദുൽ അദ്ഹയുടെ സമയത്ത് ഭക്ഷണം കഴിക്കാതെയുമാണ് ഈദ് നമസ്കാരത്തിന് വേണ്ടി പുറപ്പെടേണ്ടത്.)
🖋️➖ രണ്ട് വഴികൾ :- പോകുമ്പോൾ ഒരു വഴിയിലൂടെ തിരിച്ചു വരുമ്പോൾ മറ്റൊരു വഴിയിലൂടെ
വരാൻ ശ്രദ്ധിക്കുക.
🖋️➖ തക്ബീറുകൾ ചൊല്ലുക:- നബി (സ്വ) പഠിപ്പിച്ച പ്രബലമായ സുന്നത്താണിത്.
🖋️➖ പെരുന്നാൽ നമസ്കാരം:- രണ്ട് റകഅത്തുകളായിട്ടാണ് പെരുന്നാൾ നമസ്കാരം. ആദ്യ റകഅത്തിൽ തക്ബീറത്തുൽ ഇഹ്റാമിന് പുറമെ ഏഴ് തക്ബീറുകളും രണ്ടാമത്ത റകഅത്തിൽ അഞ്ചു തക്ബീറുകളുമാണ് നിർവഹിക്കേണ്ടത്.
🖋️➖ ഖുത്തുബ ശ്രദ്ധിക്കുക :- നമസ്കാര ശേഷം പെരുന്നാൾ ഖുതുബ ശ്രദ്ധിച്ചു കേൾക്കുക.
🖋️➖ സ്വദഖ നൽകുക :- പെരുന്നാളിനോട് അനുബന്ധിച്ച് സ്വദഖ (ദാനധർമ്മം) ചെയ്യുവാൻ നബി (സ്വ) പ്രത്യേകം പഠിപ്പിച്ചിട്ടുണ്ട്. ആ സുന്നത്ത് ജീവിതത്തിൽ പ്രാവർത്തികമാക്കുക.
🖋️➖ ബലി അറുക്കുക :- ബലി കൊടുക്കുന്നവർ സ്വന്തം കൈ കൊണ്ട് അറുക്കുക. ബലിയിൽ നിന്നുളള മാംസം കഴിക്കുക, അടുത്ത ബന്ധുക്കൾക്കും പാവപ്പെട്ടവർക്കും വിതരണം ചെയ്യുക.
🔹💢🔹